ഗോ​വ​യി​ൽ ന​ട​പ്പാ​ലം ത​ക​ർ​ന്ന്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂന്നായി

പ​​നാ​​ജി: തെ​​ക്ക​​ൻ ഗോ​​വ​​യി​​ൽ ന​​ട​​പ്പാ​​ലം ത​​ക​​ർ​​ന്ന്​ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം മൂന്നാ​​യി.  12 പേ​​ർ​​ക്ക്​ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്​​​തു. പോ​​ർ​​ചു​​ഗീ​​സു​​കാ​​രു​​ടെ കാ​​ല​​ത്ത്​ നി​​ർ​​മി​​ച്ച പ​​ഴ​​ക്ക​​മേ​​റി​​യ പാ​​ല​​ത്തി​​നോ​​ട്​ ചേ​​ർ​​ന്നു​​ള്ള ന​​ട​​പ്പാ​​ല​​മാ​​ണ്​ വ്യാ​​ഴാ​​ഴ്​​​ച സ​​ന്ധ്യ​​ക്ക്​ 6.40 ഒാ​​ടെ ത​​ക​​ർ​​ന്ന​​ത്. നാ​​ട്ടു​​കാ​​ർ ന​​ൽ​​കു​​ന്ന വി​​വ​​ര​​മ​​നു​​സ​​രി​​ച്ച്​ ഏ​​ക​​ദേ​​ശം 30 പേ​​രെ കാ​​ണാ​​താ​​യ​​താ​​യി സം​​ശ​​യി​​ക്കു​​ന്നു​​ണ്ടെ​​ന്ന്​ സൗ​​ത്ത്​ ​േഗാ​​വ ക​​ല​​ക്​​​ട​​ർ സ്വ​​പ്​​​നി​​ൽ നാ​​യി​​ക്​ അ​​റി​​യി​​ച്ചു. ഇ​​വ​​ർ​​ക്കു​​വേ​​ണ്ടി വ്യാ​​പ​​ക​​മാ​​യ തി​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്. 
പു​​ഴ​​യി​​ൽ ചാ​​ടി ആ​​ത്​​​മ​​ഹ​​ത്യ​​ക്ക്​ ശ്ര​​മി​​ച്ച യു​​വാ​​വി​​നെ ര​​ക്ഷി​​ക്കാ​​ൻ ഫ​​യ​​ർ​​ഫോ​​ഴ്സ്​ ജീ​​വ​​ന​​ക്കാ​​ർ  ശ്ര​​മി​​ക്കു​​ന്ന​​ത്​ കാ​​ണാ​​നെ​​ത്തി​​യ ആ​​ൾ​​ക്കൂ​​ട്ട​​മാ​​ണ്​ അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്. 50ഒാ​​ളം പേ​​ർ തി​​ങ്ങി​​നി​​റ​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന്​ ന​​ട​​പ്പാ​​ലം അ​​മി​​ത​​ഭാ​​രം​​മൂ​​ലം  ത​​ക​​രു​​ക​​യാ​​യി​​രു​​ന്നു. 

അ​​പ​​ക​​ട​​ത്തി​​ലാ​​യ​​തി​​നെ തു​​ട​​ർ​​ന്ന്​ ക​​ഴി​​ഞ്ഞ നാ​​ലു വ​​ർ​​ഷ​​മാ​​യി ന​​ട​​പ്പാ​​ല​​ത്തി​​നോ​​ട്​ ​ ചേ​​ർ​​ന്നു​​ള്ള പ്ര​​ധാ​​ന പാ​​ല​​ത്തി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം നി​​രോ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. 
ഝാ​​ർ​​ഖ​​ണ്ഡി​​ൽ​​നി​​ന്നു​​ള്ള തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്​ അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​വ​​രി​​ൽ അ​​ധി​​ക​​വും. മ​​രി​​ച്ച​​വ​​രി​​ൽ ബാ​​സ​​വ​​രാ​​ജ്​ മ​​ല​​ന​​വാ​​ർ (30) എ​​ന്ന​​യാ​​ളെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. ന​​ദി​​യി​​ൽ പ​​തി​​ച്ച ന​​ട​​പ്പാ​​ല​​ത്തി​​​െൻറ അ​​വ​​ശി​​ഷ്​​​ട​​ങ്ങ​​ളി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ന്ന നി​​ല​​യി​​ലാ​​ണ്​ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം, ന​​ദി​​യി​​ൽ മു​​ത​​ല​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​മു​​ള്ള​​തി​​നാ​​ൽ തി​​ര​​ച്ചി​​ലി​​ന്​ ത​​ട​​സ്സം നേ​​രി​​ടു​​ന്ന​​താ​​യി ഗോ​​വ ഡി.​​ജി.​​പി മു​​ക്​​​തേ​​ഷ്​ ച​​ന്ദ്ര​​ർ പ​​റ​​ഞ്ഞു. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി തീ​​ര​​ര​​ക്ഷാ സേ​​ന​​യു​​ടെ​​യും നാ​​വി​​ക സേ​​ന​​യു​​ടെ​​യും മു​​ങ്ങ​​ൽ വി​​ദ​​ഗ്​​​ധ​​രു​​ടെ സ​​ഹാ​​യം തേ​​ടി​​യി​​ട്ടു​​ണ്ട്. വ്യാ​​ഴാ​​ഴ്​​​ച രാ​​ത്രി​​യോ​​ടെ നി​​ർ​​ത്തി​​വെ​​ച്ച ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വെ​​ള്ളി​​യാ​​ഴ്​​​ച രാ​​വി​​ലെ ഏ​േ​​ഴാ​​ടെ പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. നാ​​വി​​ക​​സേ​​ന​​യു​​ടെ ചേ​​ത​​ക്​ ഹെ​​ലി​​കോ​​പ്​​​ട​​റു​​ക​​ളും തി​​ര​​ച്ചി​​​ലി​​ന്​ സ​​ഹാ​​യി​​ക്കു​​ന്നു​​ണ്ട്. സു​​ഹാ​​രി ന​​ദി​​യു​​ടെ കൈ​​വ​​ഴി​​യാ​​യ സാ​​ൻ​​വോ​​ർ​​ദം ന​​ദി​​ക്ക്​ കു​​റു​​കെ​​യു​​ള്ള ന​​ട​​പ്പാ​​ല​​മാ​​ണ്​ ത​​ക​​ർ​​ന്ന​​ത്. പാ​​നാ​​ജി​​യി​​ൽ​​നി​​ന്ന്​ 45 കി​​ലോ മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ്​ അ​​പ​​ക​​ട​​സ്​​​ഥ​​ലം. 

Tags:    
News Summary - goa bridge collapsed accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.