ലഖ്നോ: ലഖ്നോവിൽ കഴിഞ്ഞ ദിവസം തീവ്രവാദി സെയ്ഫുല്ല കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ദീർഘകാലം എയർഫോഴ്സിൽ എയർമാനായി സേവനമനുഷ്ഠിച്ച ജി.എം ഖാനാണ് പിടിയിലായത്. തീവ്രവാദികൾക്ക് സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉത്തർപ്രദേശ് എ.ഡി.ജി.പി അറിയിച്ചു.
ഉത്തര്‍പ്രദേശിലെ താകുര്‍ഗഞ്ചില്‍ വീട്ടില്‍ ഒളിഞ്ഞിരുന്ന ഭീകരനെ 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരവിരുദ്ധ സേന വധിച്ചത്. രണ്ടു പേരുണ്ടെന്ന് കരുതിയിരുന്നെങ്കിലും ഒരു മൃതദേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. പിസ്റ്റൾ, റിവോൾവർ, കത്തി തുടങ്ങിയ ആയുധങ്ങളും വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തിരുന്നു. താകുര്‍ഗഞ്ചില്‍ ഹാജി കോളനിയിലെ വീട്ടിലാണ് സെയ്ഫുല്ല ഒളിച്ചിരുന്ന് ആക്രമണം നടത്തിയത്. പിന്നീട് സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പിതാവ് സർതാജ് വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.