ന്യൂഡൽഹി: ശസ്ത്രക്രിയക്കിടെ 15 വയസുകാരിയുടെ അവയവങ്ങൾ നീക്കം ചെയ്ത് പകരം ശരീരത്തിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ചതായി കുടുംബത്തിന്‍റെ പരാതി. ഡൽഹിയിലാണ് ദാരുണ സംഭവം നടന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ പെൺകുട്ടി മരണപ്പെടുകയും ചെയ്തു.
ജനുവരി 21നാണ് കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 24 ന് ശസ്ത്രക്രിയ നടന്നെങ്കിലും ജനുവരി 26 ന് പെൺകുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആരോപണങ്ങൾ സത്യമാണോയെന്ന് പറയാനാകുള്ളുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കുടുംബത്തിന് പരാതി ഉണ്ടായിരുന്നില്ല. പിന്നീട് സംസ്കാര ചടങ്ങിനിടെ പെൺകുട്ടിയുടെ അവയവങ്ങൾ നഷ്ടപ്പെട്ടെന്ന സംശയത്തെ തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാഗർ സിങ് കൽസി പറഞ്ഞു. പരാതിയെ തുടർന്ന് ലോക്കൽ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുട്ടിയുടെ മൃതദേഹത്തിൽ സുഷിരങ്ങൾ ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.