ന്യൂഡൽഹി: ജഡ്ജിമാർക്കെതിരായ ലിംഗാധിക്ഷേപം വഴിയുള്ള ഭീഷണി നീതിവ്യവസ്ഥക്ക് നേർക്കുള്ള ആക്രമണമാണെന്ന് ഡൽഹി ഹൈകോടതി.
വനിത ജുഡീഷ്യൽ ഓഫിസറെ അധിക്ഷേപിച്ച അഭിഭാഷകനുള്ള ശിക്ഷ കുറക്കാൻ വിസമ്മതിച്ചുള്ള വിധിയിലാണ് കോടതി നിരീക്ഷണം. ഇത് ഒരു വ്യക്തിയുടെ മോശം പെരുമാറ്റത്തിന്റെ വിഷയമല്ലെന്ന് ഹൈകോടതി പറഞ്ഞു.
നീതിക്കുനേരെ നടന്ന അനീതിയാണ്. കൃത്യനിർവഹണം നടത്തിയ, നിയമത്തിന്റെ നിഷ്പക്ഷ അടയാളമായ ജഡ്ജിക്കുനേരെ അധിക്ഷേപം നടത്തുകയായിരുന്നു. -ജസ്റ്റിസ് സ്വരണ കാന്ത ശർമ പറഞ്ഞു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് ഹൈകോടതി, വിചാരണകോടതിയുടെ വിധി തിരുത്തി ഉത്തരവിട്ടു. ഇതനുസരിച്ച് അഭിഭാഷകന് 18 മാസമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.