പീഡന കേസിൽ മുൻ യു.പി മന്ത്രിക്ക് ജീവപര്യന്തം

ലക്നൗ: ചിത്രകൂട്ട് പീഡന കേസിൽ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി ഉൾപ്പെടെ മൂന്നുപേരെ ലക്നൗ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അഖിലേഷ് യാദവ് മന്ത്രിസഭയിൽ ഗതാഗതം, മൈനിങ് വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

യുവതിയെ മാനഭംഗപ്പെടുത്തുകയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ 2017ലാണ് പ്രജാപതിയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഗൗതംപള്ളി പൊലീസ് കേസെടുത്തത്.

പരാതിയിൽ പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 2017 ഫെബ്രുവരി 18ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, മാർച്ചിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

അന്നു മുതൽ ജയിലിലാണ്. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുപത്രികൾ. ശുക്ല മുൻ റവന്യൂ ക്ലർക്കും തിവാരി കരാറുകാരനുമായിരുന്നു.

Tags:    
News Summary - Gayatri Prajapati, former Akhilesh Yadav govt minister, gets jail for life in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.