'മനുഷ്യരാശിയെ ബാധിക്കുന്നതെല്ലാം എന്നെ ആശങ്കപ്പെടുത്തുന്നു'; ഭഗത്​ സിങ്ങിനെ ഉദ്ധരിച്ച്​ ഗൗതം ഗംഭീർ

ന്യൂഡൽഹി: കോവിഡ്​ മരുന്നി​​െൻറ അനധികൃത സംഭരണവുമായി ബന്ധപ്പെട്ട്​ ഡ്രഗ്​ കൺട്രോളർ കുറ്റക്കാരനെന്ന്​ കണ്ടെത്തിയതിന്​ പിന്നാലെ ഒറ്റവരി ട്വീറ്റുമായി ഗൗതം ഗംഭീർ.

സ്വാത​ന്ത്ര്യ സമര സേനാനിയായ ഭഗത്​ സിങ്ങി​െൻറ വാക്കുകളാണ്​ ത​െൻറ ഫൗണ്ടേഷ​ൻ മരുന്ന്​ സംഭരിച്ച ​നടപടിയെ ന്യായീകരിക്കുന്ന തരത്തിൽ ഗൗതം ഗംഭീർ ട്വീറ്റ്​ ചെയ്​തത്​.

''ഞാൻ ഒരു മനുഷ്യനാണ്, മനുഷ്യരാശിയെ ബാധിക്കുന്നതെല്ലാം എന്നെ ആശങ്കപ്പെടുത്തുന്നു - സർദാർ ഭഗത് സിങ്​!'' എന്നാണ്​ ഗംഭീറി​െൻറ ട്വീറ്റ്​.

കോവിഡ് രോഗികൾക്കായുള്ള ഫാബിഫ്ലു മരുന്ന് അനധികൃതമായി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്​ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് റിപ്പോർട്ട്​ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.

നേരത്തെ ഗൗതം ഗംഭീർ ഫൗണ്ടേഷന് ക്ലീൻ ചിറ്റ് നൽകിയ നടപടിയെ കോടതി ശാസിച്ചതിനെത്തുടർന്ന് ഡി.സി.ജി.ഐ പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഓർഗനൈസേഷൻ, മരുന്ന് ഡീലർമാർ എന്നിവർക്കെതിരെ കാലതാമസമില്ലാതെ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കൺട്രോളർ കോടതിയെ അറിയിച്ചു.

Tags:    
News Summary - Gautam Gambhir's Bhagat Singh Tweet After Drug Body Accuses Him In Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.