ഡൽഹി: ഗാർഗി കോളജിലെ വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഹൗസ് കാസ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. അഡീഷണൽ ഡപ്യൂട്ടി കമ്മീഷണർ ഗീതാഞ്ജലി ഖണ്ഡേവാ ൾ, ഡപ്യൂട്ടി കമ്മീഷണർ അതുൽ താകൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രദേശത്ത് നിന്ന് ലഭിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങളും ദൃസാക്ഷികളിൽനിന്നുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കും.
അതിനിടെ, പെൺകുട്ടികളോട് മോശമായി പെരുമാറുന്നവരോട് സർക്കാർ യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്നും സംഭവത്തിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ഗാർഗി കോളജിലെ വിദ്യാർഥിനികളോട് അതിക്രമം കാണിച്ച സംഭവം ദുഖകരവും നിരാശാജനകവുമാണ്. ഡൽഹിയിലെ കോളജുകളിൽ പഠിക്കുന്ന കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച കോളജ് ഫെസ്റ്റിവലിനിടെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം കേളേജ് ഗേറ്റിലെത്തി വിദ്യാർഥികളെ തടയുകയും ആക്രമിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.