കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ,പാക്കറ്റുകളിൽ ഫംഗസ്; സെപ്‌റ്റോ വെയർഹൗസ് ലൈസൻസ് റദ്ദാക്കി

മുംബൈ: കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഭക്ഷണസാധനങ്ങളിൽ ഫംഗസ് മഹാരാഷ്ട്രയിലെ ധാരാവിയിലെ സെപ്‌റ്റോയുടെ വെയർഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി. 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ആപ്പുകളിൽ പ്രധാനപ്പെട്ടതാണ് സെപ്റ്റോ. ഇത് ആളുകൾ വലിയ സഹായമാണ്. ധാരാവി വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനമാണ് കണ്ടെത്തിയത്.

ചില ഭക്ഷണസാധനങ്ങളിൽ ഫംഗസ് വളർച്ച, കെട്ടിക്കിടക്കുന്ന വെള്ളത്തിന് സമീപം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, തണുത്ത സംഭരണ ​​താപനില നിലനിർത്താത്തത്,നനഞ്ഞതും വൃത്തിഹീനവുമായ തറകൾ, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പ്രധാന സ്റ്റോക്കിൽ നിന്ന് വേർതിരിക്കാത്തത് എന്നിവയാണ് നിയമലംഘനങ്ങളിൽ ഉൾപ്പെട്ടത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സെപ്‌റ്റോ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. നഗരത്തിലെ വിവിധ വെയർഹൗസുകളിൽ നിന്നുള്ള വൃത്തികേടും സംഭരണ ​​സാഹചര്യങ്ങളും വെളിച്ചത്തുകൊണ്ടുവരുന്ന വിഡിയോകൾ വൈറലായിട്ടുണ്ട്.

Tags:    
News Summary - Fungus On Packets, Expired Products: Zepto's Warehouse License Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.