10 ലക്ഷം തൊഴിലെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ നിതീഷ് കുമാറിനെ ഘരാവൊ ചെയ്യുമെന്ന് പ്രശാന്ത് കിഷോർ

മോത്തിഹാരി: ബിഹാറിലെ യുവാക്കൾക്ക് 10 ലക്ഷം സർക്കാർ ജോലികൾ നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പരാജയപ്പെട്ടാൽ അദ്ദേഹത്തെ ഘരാവോ ചെയ്യുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ.

കിഴക്കൻ ചമ്പാരൻ ജില്ലയിലെ മഖാനിയയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ആഗസ്റ്റിൽ 'മഹാഗത്ബന്ധൻ' സർക്കാർ രൂപീകരിച്ചതിന് ശേഷം യുവാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ എന്ന് കിഷോർ ചോദിച്ചു.

സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് ജോലി നൽകാനാണ് മഹാസഖ്യ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗാന്ധി മൈതാനത്ത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

വാഗ്ദാനം പാലിക്കുമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവും പറഞ്ഞിരുന്നു. 'വാഗ്ദാനം പാലിക്കുന്നതിൽ ഈ മുന്നണി പരാജയപ്പെട്ടാൽ ബിഹാറിലെ യുവാക്കൾക്കൊപ്പം ഞാനും നിതീഷ് കുമാറിനെ ഘരാവൊ ചെയ്യും' -പ്രശാന്ത് കിഷോർ പറഞ്ഞു.

10 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ പുതിയ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് നിതീഷ് കുമാർ ആഗസ്റ്റിൽ പറഞ്ഞിരുന്നു. ബിഹാറിലെ 'മഹാഗത്ബന്ധൻ' സർക്കാർ അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ 5-10 ലക്ഷം തൊഴിലവസരങ്ങൾ നൽകുകയാണെങ്കിൽ, തന്റെ 'ജൻ സൂരജ് അഭിയാൻ' പിൻവലിച്ച് നിതീഷിന് പിന്തുണ നൽകുമെന്ന് പ്രശാന്ത് കിഷോറും നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - "Fulfil 10 Lakh Job Promise Or...": Prashant Kishor Warns Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.