ന്യൂഡൽഹി: ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ, സുപ്രീംകോടതി പരിസരത്ത് ഫ്രീ ഹാദിയ ബാനറിൽ മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർഥികളും പ്രതിഷേധ സംഗമം നടത്തി. കേസുമായി ബന്ധെപ്പട്ട് ദേശീയ മാധ്യമങ്ങൾ ആർ.എസ്.എസ് പ്രചാരണം ഏറ്റെടുത്ത് ലവ് ജിഹാദ് എന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.
മനുഷ്യാവകാശ പ്രശ്നമായി കാണാനോ വിഷയം പഠിക്കാനോ തയാറാകുന്നില്ല. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി, എന്താണ് യഥാർഥ പ്രശ്നമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഹാദിയക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഒത്തുകൂടിയതെന്ന് പ്രതിഷേധ സംഗമത്തിന് എത്തിയവർ പറഞ്ഞു.
ഡൽഹി ഹൈകോടതിക്ക് സമീപം ഭഗവാൻദാസ് മാർഗിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വിമൻ കലക്ടിവ്, എസ്.െഎ.ഒ, പിഞ്ച്രതോഡ്, ഫ്രറ്റേണിറ്റി, ബി.എ.എസ്.ഒ, െവെ.എഫ്.ഡി.എ, ആർടിസ്റ്റ് തുടങ്ങി സംഘടന പ്രതിനിധികൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.