ന്യൂഡൽഹി: വിവരാവകാശ നിയമത്തിനുവേണ്ടി അരുണ റോയിയോടൊപ്പം പ്രവർത്തിച്ച നിഖിൽ ഡേക്ക് 20 വർഷം പഴക്കമുള്ള കേസിൽ നാലു മാസം ജയിൽശിക്ഷ. വിവരാവകാശ പ്രവർത്തകനെന്ന നിലയിൽ 1998ൽ ഒരു ഗ്രാമത്തിലെ വികസന പദ്ധതിയിൽ അഴിമതിയുടെ വിവരം ശേഖരിക്കാൻ പോയതിനാണ് ‘അതിക്രമിച്ചു കടന്നതിനും മുറിവേൽപിച്ചതിനും’ ജയിൽശിക്ഷ വിധിച്ചത്. ശിക്ഷക്കെതിരെ രാജസ്ഥാൻ ഹൈകോടതിയിൽ വിവരാവകാശ പ്രവർത്തകർ അപ്പീൽ നൽകി.
ജയ്പൂരിനടുത്തുള്ള ഗ്രാമത്തിലെ സർപഞ്ച് പ്യാരേലാൽ വീടുകൾക്കും കക്കൂസുകൾക്കും മറ്റു സർക്കാർ പദ്ധതികൾക്കുമുള്ള പണം അവിഹിതമായി കൈക്കലാക്കിയതായി ഗ്രാമീണർ പരാതി പറഞ്ഞപ്പോൾ അത് അന്വേഷിക്കാൻ പോയതായിരുന്നു ഡേയും മറ്റു വിവരാവകാശ പ്രവർത്തകരും.
ഒാഫിസ് അടച്ചിട്ടതിനാൽ വിവരം ലഭിക്കാനായി പ്യാരേലാലിെൻറ വീട്ടിലേക്ക് പോകുകയായിരുന്നു. പഞ്ചായത്ത് ഒാഫിസിലേക്ക് 73 പ്രാവശ്യം നടന്ന ശേഷമായിരുന്നു ഡേയും കൂട്ടരും വീട്ടിൽ പോയത്. അതേ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പരിേക്കൽപിെച്ചന്ന് സർപഞ്ച് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.