Posted On
date_range Updated On
date_range സാമൂഹിക ശാസ്ത്രജ്ഞൻ ടി.കെ. ഉമ്മൻ അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി.കെ. ഉമ്മൻ (88) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മുസ്‌ലിം വിഭാഗങ്ങളുടെ സാമൂകിക അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാർ കമ്മിറ്റി അംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ പഠനങ്ങളും രചനകളും ഏറെ ശ്രദ്ധേയമായിരുന്നു.
ജെ.എൻ.യു പ്രഫസർ ആയിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ആലപ്പുഴ വെണ്മണിയാണ് സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.