ഭോപ്പാൽ: കോളോണിയൽകാലത്ത് സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമയായിരുന്ന ബ്രിട്ടണ് അതിന്‍റെതായ സമ്പൽസമൃദ്ധിയും ഉണ്ടായിരുന്നുവെന്നാണ് നാം ഇതുവരെകേട്ടത്. എന്നാൽ ആ നിഗമനം അത്രശരിയായിരുന്നില്ലെന്നാണ് മധ്യപ്രദേശിലെ സെഹോർ പട്ടണത്തിൽനിന്നു പുറത്തുവന്നവാർത്ത.
ഏകദേശം 109 വർഷങ്ങൾക്ക് മുമ്പ് സെഹോർ പട്ടണത്തിലെ നാട്ടുപ്രമാണിയായ സേത്ത് ജുമ്മാലാൽ റുത്തിയയിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ 35000 രൂപ കടം വാങ്ങിയതിന്‍റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബ്രിട്ടൺ സർക്കാരിന് നേട്ടീസ് അയക്കാനുള്ള തയ്യാറെടുപ്പിലാണ് റുത്തിയയുടെ പേരമകൻ വിവേക് റുത്തിയ.
1917ൽ, ലോകം യുദ്ധത്തിന്റെ പിടിയിലാവുകയും സാമ്രാജ്യത്വ ഭരണം ദുർബലമാവുകയും ചെയ്തപ്പോഴാണ് സെഹോറിലെയും ഭോപ്പാൽ നാട്ടുരാജ്യത്തിലെയും അതിസമ്പന്നനായ റുത്തിയയിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ 35,000 രൂപ കടം വാങ്ങിയത്. ഇതിന്‍റെ രേഖകൾ പിന്നീട് കുടംബത്തിന് ലഭിച്ചു. പണം തിരികെ ലഭിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
റുത്തിയയുടെ മരണശേഷം അദ്ദേഹം സൂക്ഷിച്ചുവച്ച പഴയ രേഖകളും കത്തിടപാടുകളും വിൽപത്രവും ഉൾപ്പെടെയുള്ളവ പരിശോധിച്ചപ്പോഴാണ് നിർണായക ലോണിന്‍റെ രേഖയും കണ്ടെത്തിയതെന്ന് റുത്തിയ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായ്പ കൊടുത്ത് ഏകദേശം 20 വർഷത്തിനുശേഷം 1937-ൽ സേത്ത് ജുമ്മാലാൽ റുത്തിയ മരിച്ചു. 35,000 രൂപ എന്നത് ഇക്കാലത്ത് നിസ്സാരമായി തോന്നിയേക്കാം.1917ൽ അങ്ങനെയായിരുന്നില്ല. ഭരണം മാറ്റാനും കോളനികൾ രൂപപ്പെടുത്താനും ഇത് മതിയായിരുന്നു.
ഇന്നത്തെ അതിന്റെ മൂല്യം കോടിക്കണക്കിന് വരുമെന്ന് വിവേക് റുത്തിയ ചൂണ്ടിക്കാട്ടി. 1917 ലെ സ്വർണ വിലയും ഇന്നത്തെ സ്വർണവിലയും താരതമ്യം ചെയ്താൽ ഇത് വലിയ തുകയായിരിക്കുമെന്നും വിവേക് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമപ്രരാപം ഒരു പരമാധികാര രാജ്യത്തിന് അവർ മുൻകാലങ്ങളിൽ എടുത്ത കടങ്ങൾ വീട്ടാനുള്ള ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം നിയമ പേരാട്ടത്തിന് ഒരുങ്ങുന്നത്. എന്നാൽ കേസ് അപൂർവവും സങ്കീർണ്ണവുമാണെന്ന് നിയമവിദഗ്ധർ പറയുന്നു. കൊളോണിയൽ അധികാരികളും സ്വകാര്യ വ്യക്തികളും തമ്മിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇടപാടുകളിലെ നിയമ പേരാട്ടം അസാധാരണമായ നിയമ ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്ന് നിയമ വിദഗ്ധർ പറയുന്നു.സ്വാതന്ത്യ്രത്തിന് മുമ്പ് സെഹോറിന്റെ 20 മുതൽ 30 ശതമാനം റുത്തിയ കുടുംബത്തിനെ അധീനതിയലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.