കനത്ത മഴയിൽ മതിലിടിഞ്ഞ് ഗുജറാത്തിൽ നാലു കുട്ടികൾ മരിച്ചു

ഗാന്ധിനഗർ: കനത്ത മഴയിൽ ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലിയൽ മതിലിടിഞ്ഞ് വീണ് നാലു കുട്ടികൾ മരിച്ചു. ചന്ദ്രപുരയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷൻ ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് ദുരന്തം.

മധ്യപ്രദേശിൽനിന്നും തൊഴിൽ തേടി ഇവിടെ എത്തിയ കുടുംബത്തിലുള്ളവരാണ് കുട്ടികൾ. ഫാക്ടറി മതിലിനോട് ചേർന്ന് കുടിൽ കെട്ടിയാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. ഇത്തരമൊരു കുടിലിന് മുകളിലേക്കാണ് മിതിലിടിഞ്ഞത്.

അഭിഷേക് (നാല്), ഗുൻഗുൻ (രണ്ട്), മുസ്കാൻ (അഞ്ച്), ചിരിറാം (അഞ്ച്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് യുവതികൾക്ക് പരിക്കേറ്റു. ഇവരെ വഡോദരയിലെയും ഹലോൽ ടൗണിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രണ്ടു ദിവസമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്.

News Summary - Four children killed after factory wall collapses in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.