Posted On
date_range Updated On
date_range ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലക്ക് കോവിഡ്
Byline
ന്യൂഡൽഹി: ഗുജറാത്ത് മുൻ മുഖ്യമന്ത്രിയായിരുന്ന ശങ്കർസിങ് വഗേലക്ക് കോവിഡ്. കോവിഡിെൻറ ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള അദ്ദേഹം വീടിനുള്ളിൽ ക്വാറൻറീനിൽ കഴിയുകയാണ്. ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണോയെന്ന കാര്യത്തിൽ ഞായറാഴ്ച തീരുമാനമുണ്ടാകും.
മുൻ എൻ.സി.പി ജനറൽ സെക്രട്ടറി കൂടിയായ വഗേലക്ക് നാല് ദിവസമായി പനിയുണ്ടായിരുന്നു. തുടർന്നായിരുന്നു കോവിഡ് പരിശോധന നടത്തിയത്.
തിങ്കളാഴ്ച എൻ.സി.പിയിലെ ജനറൽ സെക്രട്ടറി പദവി അദ്ദേഹം രാജിവെച്ചിരുന്നു. തുടർന്ന് പ്രജാ ശക്തി മോർച്ച എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. 1996ലാണ് വഗേല ഗുജറാത്ത് മുഖ്യമന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.