പ്രളയ ദുരിതാശ്വാസം: കർണാടകക്ക്​ ​1869 കോടി രൂപ കൂടി കേന്ദ്രസഹായം

ബംഗളൂരു: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രണ്ടാം ഘട്ട കേന്ദ്ര സഹായമായി കർണാടകക്ക് 1869.85 കോടി രൂപ അനു വദിച്ചു. ഒക്‌ടോബറില്‍ ആദ്യ ഘട്ടമായി 1200 കോടി അനുവദിച്ചിരുന്നു. സംസ്ഥാനത്തെ 22 ജില്ലകളിലെ 103 താലൂക്കുകളിലായി ഏകദേശ ം 35,161 കോടി രൂപയുടെ നഷ്​ടമാണ് വിലയിരുത്തിയിരിക്കുന്നത്. പ്രളയ ദുരിതം നേരിട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ആദ്യ ധനസഹായമായി 10,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുമ്പാകെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 50,000 കോടി രൂപ അനുവദിക്കണമെന്നും വേണ്ടത്ര തുക ഇതുവരെ ലഭിച്ചില്ലെന്നും​ മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ ചൂണ്ടിക്കാട്ടിയിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ട്​ കേന്ദ്രം അനുവദിക്കാത്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനത്തെപ്പോലും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ തഴയുകയാണെന്ന്​ കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ, കേന്ദ്രം ഒക്​ടോബറിൽ അനുവദിച്ച 1200 കോടിയിൽ 303 കോടി രൂപ സംസ്​ഥാന ദുരന്തനിവാരണ ഫണ്ടായി എല്ലാ വർഷവും ലഭിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - flood relief; karnataka will get 1869 crore -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.