ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സചിൻ ബൻസാലിനെതിരെ സ്ത്രീധന പീഡന പരാതി

ബംഗളൂരു: പ്രമുഖ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിന്‍റെ സഹസ്ഥാപകനും രാജ്യത്തെ പ്രമുഖ സംരംഭകനുമായ സചി ൻ ബൻസാലിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ. ബംഗളൂരുവിലെ കൊറമംഗള പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 28നാണ് സചിൻ ബൻ സാലിന്‍റെ ഭാര്യ പ്രിയ ബൻസാൽ പരാതി നൽകിയത്.

സചിൻ ബൻസാൽ, പിതാവ് ശരത് പ്രകാശ് അഗർവാൾ, സഹോദരൻ നിതിൻ ബൻസാൽ, അമ്മ ക ിരൺ ബൻസാൽ എന്നിവർക്കെതിരെയാണ് പരാതി. വിവാഹത്തിനായി തന്‍റെ പിതാവ് 50 ലക്ഷം രൂപ ചെലവഴിച്ചിരുന്നതായി പ്രിയ ബൻസാൽ പരാതിയിൽ പറയുന്നു. കാറിനായി 11 ലക്ഷം രൂപയും സചിൻ ബൻസാലിന് നൽകി. എന്നാൽ, തന്‍റെ പേരിലുള്ള സ്വത്തുക്കൾ ഭർത്താവിന്‍റെ പേരിലേക്ക് മാറ്റാൻ സചിനും കുടുംബവും നിർബന്ധിക്കുന്നതായും പറ്റില്ലെന്ന് അറിയിച്ചപ്പോൾ നിരന്തരം പീഡിപ്പിക്കുന്നതായും പരാതി‍യിൽ പറയുന്നു.

ശാരീരിക-ലൈംഗിക അതിക്രമങ്ങൾ സചിൻ നടത്തിയതായി പ്രിയ ആരോപിക്കുന്നു. തന്‍റെ സഹോദരി ഡൽഹിയിലായിരുന്ന സമയത്ത് സചിൻ സഹോദരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി.

വിവാഹത്തിന് മുമ്പ് സചിന്‍റെ മാതാപിതാക്കൾ തന്‍റെ വീട്ടിൽ വന്ന് കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ 20ന് സചിൻ തന്നെ ദേഹോപദ്രവമേൽപ്പിച്ചു. സചിനും കുടുംബവും ചേർന്ന് മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയാണ് -പരാതിയിൽ പറയുന്നു.

പരാതിക്ക് പിന്നാലെ സചിനും കുടുംബവും സ്ഥലത്തുനിന്ന് മാറിയതായാണ് വിവരം. പരാതിയിൽ കേസെടുത്തതായും സചിനും കുടുംബവും സ്ഥലത്ത് ഇല്ലാത്തതിനാൽ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഫ്ലിപ്കാര്‍ട്ടിന്‍റെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റതിന് പിന്നാലെ സചിൻ സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങിയിരുന്നു. നിലവിൽ നവി ടെക്നോളജീസ് എന്ന നിക്ഷേപക കമ്പനിയുടെ സി.ഇ.ഒയാണ് സചിൻ ബൻസാൽ.

Tags:    
News Summary - Flipkart co-founder Sachin Bansal’s wife accuses him of dowry harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.