ന്യൂഡൽഹി: പ്രതിപക്ഷ അംഗങ്ങളെ പ്രവേശിപ്പിക്കാതെ ഡൽഹിയിലെ ബി.ജെ.പി സർക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഭരണഘടന ശിൽപി അംബേദ്കറുടെ ചിത്രം മാറ്റിയെന്നാരോപിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെ ആം ആദ്മി പാർട്ടി എം.എൽ.എമാരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച സഭ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അതിഷിയടക്കം പ്രതിപക്ഷ അംഗങ്ങളെ വളപ്പിലേക്കുപോലും കയറാൻ സമ്മതിച്ചില്ല. സംഭവത്തിൽ കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അതിഷി കത്തയച്ചു.
ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി സർക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണം. സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ എ.എൻ.ഐ, പി.ടി.ഐ വാർത്ത ഏജൻസികളുടെയും എ.ബി.പി ന്യൂസിന്റെയും റിപ്പോർട്ടർമാരെയാണ് ആദ്യ ദിവസം സഭ കവാടത്തിൽ തടഞ്ഞത്. രണ്ടാം ദിവസം ടൈംസ് നൗ, നവഭാരത്, ന്യൂസ് നേഷൻ, ന്യൂസ് 18, സീ ന്യൂസ്, ജന്തൻത്ര തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകരെയും തടഞ്ഞു. സംഭവത്തിൽ ഡൽഹി ജേണലിസ്റ്റ് യൂനിയൻ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.