കനത്ത മഴ: ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്​

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ ശക്​തമായതിനെ തുടർന്ന്​ ഡൽഹിയിൽ വെള്ളപ്പൊക്ക ജാഗ്രതാ നിർദേശം. വ്യാഴാഴ്​ച ഹരിയാനയിൽ ശക്​തമായ മഴയെ തുടർന്ന്​ യമുനാനദിയിലേക്ക്​ വെള്ളം ഒഴുക്കി വിട്ടിരുന്നു. ഇ​േതാടെ ഡൽഹിയിലും നദീ ജലം അപകടകരമാം വിധം ഉയർന്നിട്ടുണ്ട്​. രാവിലെ മുതൽ ഡൽഹിയിലും പ്രാന്ത പ്രദേശങ്ങളിലും മഴയും കനത്തു. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്​തതോടെയാണ്​ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയത്​. 

രക്ഷാ ബോട്ടുകളും ഉദ്യോഗസ്​ഥരും ഏത്​ സാഹചര്യവും നേരിടാൻ തയാറായിട്ടുണ്ട്​. താഴ്​ന്ന പ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളിൽ താമസിക്കുന്നവും കൂടുതൽ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.   
 

Tags:    
News Summary - First flood warning in Delhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.