ബംഗളൂരു: ആദ്യ ലിംഗായത് വനിതാ സന്യാസിയായ ബാസവ പീഠ ഗുരു മാെത മഹാദേവി എന്ന 72 കാരി വോട്ട് രേഖപ്പെടുത്തി. രാജാജി നഗറിലാണ് മഹാദേവി വോട്ട് ചെയ്തത്. എല്ലാ യുവാക്കളും ജനാധിപത്യത്തിെൻറ കാതലായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പെങ്കടുക്കണമെന്നും മാതെ മഹാദേവി ആവശ്യപ്പെട്ടു.
സിദ്ധഗംഗ മഠത്തിലെ ലിംഗായത് സന്യാസിയായ 111 വയസുള്ള ശ്രീ ശിവകുമാരയും സമ്മതിദാനാവകാശം വിനിയോഗിച്ചു. തുംകുരുവിലെ സിദ്ധഗംഗ റെസിഡൻഷ്യൽ സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
കർണാടകയിൽ അഞ്ചിലൊന്ന് ജനങ്ങളും ലിംഗായത്തുകളാണ്. 224ൽ 186 മണ്ഡലങ്ങളിലെ പ്രബല വിഭാഗവും ലിംഗായതുക്കളാണ്. ലിംഗായത്തുക്കളെ കർണാടകയിൽ പ്രത്യേക മതമായി അംഗീകരിച്ചുകൊണ്ട് സിദ്ധരാമയ്യ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.