ശ്രീനഗറിൽ രണ്ട് പൊലീസുകാരെ വെടിവെച്ചു​െകാന്ന്​ തീവ്രവാദി രക്ഷപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്​മീരിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ പതിവ്​ പരിശാധനക്ക്​ കൊണ്ടുവന്ന തടവുകാരൻ പൊലീസുകാരെ ​െവടിവെച്ചു വീഴ്​​​ത്തി രക്ഷപ്പെട്ടു. നവീദ്​ ജാട്ട്​ എന്ന പാക്​ തടവുകാരനാണ്​ ​ആക്രമണം നടത്തി രക്ഷപ്പെട്ടത്​. ഇന്നു രാവിലെ നടന്ന വെടിവെപ്പിൽ രണ്ടു പൊലീസുകാർ ​െകാല്ലപ്പെട്ടു. മുഷ്​താഖ്​, ബാബർ എന്നീ പൊലീസുകരാണ് കൊല്ലപ്പെട്ടത്. രാവിലെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ ബാബർ വൈകീട്ടാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ചികിത്സയിലാണ്.

ആശുപത്രിയിൽ റെയിനവാരി ജയിലിൽ നിന്ന്​ പതിവ്​ പരിശോധനക്കായി നവീദ്​ ജാട്ടി​െനയും മറ്റ്​ അഞ്ചു തടവുകാരെയും കൊണ്ടു വന്നിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ പൊലീസുകാരുടെ സർവീസ്​ തോക്ക്​ തട്ടിയെടുത്ത്​ തടവുകാരൻ വെടിയുതിർക്കുകയായിരുന്നു. ഇയാളുടെ സഹായികൾ ആക്രമണത്തിന്​ മുമ്പ്​ ആശുപത്രിയിൽ നിലയുറപ്പിച്ചതായും ​െപാലീസ്​ പറഞ്ഞു. ഇവരെ സഹായ​േത്താടെയാണ്​ നവീദ്​ രക്ഷപ്പെട്ടത്​. 

രക്ഷപ്പെട്ട പാക്​ തടവുകാരൻ
 

എന്നാൽ ഇയാൾ ആശുപത്രിയിൽ നിന്ന്​ പുറത്തു കട​േന്നാ എന്ന കാര്യം പൊലീസ്​ സ്​ഥീരീകരിച്ചിട്ടില്ല. പൊലീസുകാരനിൽ നിന്ന്​ തട്ടി​െയടുത്ത തോക്ക്​ ഇപ്പോഴും നവീദി​​​​​​െൻറ പക്കൽ തന്നെയാണുള്ളത്​. ആശുപത്രിക്കുള്ളിൽ അടിയന്തര സേനാവിഭാഗം പരിശോധന നടത്തുന്നുണ്ട്​. ആശുപത്രിയിലെ രോഗികൾക്ക്​ പ്രശ്​നങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.  

ഷോപിയാനിൽ നിന്ന്​ മാസങ്ങൾക്ക്​ മുമ്പാണ്​ നവീദി​െന അറസ്​റ്റ്​ ചെയ്​തത്​. 2014ൽ പുൽവാമയിൽ പൊലീസുകാരനെ കൊന്ന കേസിലാണ്​ ഇയാൾ അറസ്​റ്റിലായത്​. വെടിവെപ്പി​െന തുടർന്ന്​ ആശുപത്രി അടച്ചു പൂട്ടി. പ്രദേശം പൊലീസ്​ വളഞ്ഞിരിക്കുകയാണ്​. 

Tags:    
News Summary - Firing In Srinagar Hospital, 1 Policeman Dead, Pak Prisoner Escapes- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.