അഹമ്മദാബാദ്: ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിന് തീപിടിച്ചു. ശ്രീ ഗംഗനഗർ ഹംസഫർ എക്സ്പ്രസിന്റെ ജനറേറ്റർ കോച്ചിനാണ് തീപിടിച്ചത്. വൽസാദ് റെയിൽവേ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു തീപിടിത്തം. ഉടൻ തന്നെ ട്രെയിൻ നിർത്തി മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി.
തിരുച്ചറപ്പള്ളി-ശ്രീഗംഗനഗർ ഹംസഫർ എക്സ്പ്രസിന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ തീപിടിത്തമുണ്ടായി. സൂറത്തിലേക്കുള്ള യാത്രക്കിടെ വൽസാദ് സ്റ്റേഷൻ വിട്ടയുടനെയായിരുന്നു തീപിടിത്തം. ജനറേറ്റർ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി എസ്.പി കരൺരാജ് വഗേല പറഞ്ഞു.
ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, തീപിടിത്തം യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. ഉടൻ തന്നെ യാത്രക്കാരെ കോച്ചിൽ നിന്നും പുറത്തിറക്കിയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.