ഗാന്ധിക്കും നെഹ്റുവിനുമെതിരായ പരാമർശം; എ.എ.പി നേതാവ് അശുതോഷിനെതിരെ കേസെടുക്കാൻ നിർദേശം

ന്യുഡൽഹി: മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയ്് എന്നിവർക്കെതിരെ മോശം പരാമർശം നടത്തിയ ആം ആമ് അദ്മി പാർട്ടി നേതാവ് അശുതോഷിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. ലൈംഗികാപവാദത്തിൽ കുടുങ്ങിയ എ.എ.പി മുൻ എം.എൽ.എയെ പ്രതിരോധിക്കാനായി രാജ്യം ബഹുമാനിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത ലൈംഗികാപവാദങ്ങൾ പ്രചരിപ്പിച്ചു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് കോടതി അശുതോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്. 2016ൽ അശുതോഷ് എഴുതിയ ബ്ലോഗിലായ മോശം പരാമർശമുള്ളത്. 

ഗാന്ധിജിയെ മോശക്കാരനാക്കിയുള്ള പരാമർശം കൊണ്ട് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് അശുതോഷ് നടത്തിയത്. രാഷ്ട്രീയ ചേരിതിരിവുകൾക്കാണ് ഈ പരാമർശങ്ങൾ കാരണമാവുകയെന്നും കോടതി നിരീക്ഷിച്ചു. ഐ.പി.സി 292, 293 വകുപ്പുകൾ പ്രകാരമാണ് അശുതോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Tags:    
News Summary - FIR Against AAP's Ashutosh for 'Vulgar' Remarks Against Mahatma Gandhi, Jawaharlal Nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.