ചിക്കൻ കറിയെചൊല്ലി തർക്കം; പിതാവ് മകനെ തല്ലിക്കൊന്നു

മംഗളൂരു: ചിക്കൻ കറിയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛൻ 32 കാരനായ മകനെ തല്ലിക്കൊന്നു. ദക്ഷിണ കർണാടകയിലെ ഗുട്ടിഗാരുവിലാണ് സംഭവം. വീട്ടിൽ ഉണ്ടാക്കിയ കോഴിക്ക‍റി തീർന്നതിനെ ചൊല്ലിയാണ് മകൻ ശിവറാം പിതാവ് ഷീനയുമായി വഴക്കിട്ടത്.

രാത്രി വീട്ടിലെത്തിയ ശിവറാം കോഴിക്കറി ആവശ്യപ്പെട്ടു. എന്നാൽ പിതാവ് നേരത്തെ ഇത് കഴിച്ചു തീർത്തിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ മരവടികൊണ്ട് പിതാവ് മകന്റെ തലക്കടിക്കുകയായിരുന്നു. മരിച്ച ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Father Kills Son Over Chicken Curry in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.