ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം; ഇല്ലെങ്കിൽ കനത്ത പിഴ

ന്യൂഡൽഹി: ദേശീയപാതയിലെ ടോൾ പ്ലാസകളിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധമാക്കി. ഫാസ്ടാഗ് ഇല്ലാത്തവർക്കും പ്രവർത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവർക്കും കനത്ത പിഴ ചുമത്തും. ടോളിന് ഇരട്ടി നിരക്കിലുള്ള തുകയാണ് പിഴയായി നൽകേണ്ടിവരിക.

ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം ഇനിയും നീട്ടിനൽകാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം അറിയിച്ചു.

ഫാസ്ടാഗ് പൂർണമായി നടപ്പാക്കാൻ 2020 മുതൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ ഇളവുകൾ അനുവദിക്കുകയായിരുന്നു.

വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോൾ ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. 

Tags:    
News Summary - FASTag must from tomorrow midnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.