കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിെൻറ ഭാഗമായി ഡൽഹി അതിർത്തിയിൽ തമ്പടിച്ച കർഷകർ പ്രാർഥനയിൽ
ന്യൂഡൽഹി: രണ്ടാഴ്ച പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരായ പ്രക്ഷോഭം റെയിൽ തടയലുൾപ്പെടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാൻ ഒരുങ്ങി കർഷക സംഘടനകൾ. രാജ്യത്തെ റെയിൽവേ ട്രാക്കുകൾ നിശ്ചലമാക്കുമെന്നും അതിനുള്ള തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കർഷക നേതാവ് ബൂട്ടാ സിങ് സിംഘു അതിർത്തിയിൽ പ്രഖ്യാപിച്ചു.
സർക്കാറുമായുള്ള ചർച്ച ഉപേക്ഷിച്ചതിെൻറ രണ്ടാം ദിവസവും ഡൽഹിയിലെ അതിർത്തികളിലേക്ക് കൂടുതൽ സമരക്കാർ ഒഴുകിയെത്തി. അതേസമയം, പ്രതിരോധത്തിലായ കേന്ദ്ര സർക്കാറിനു വേണ്ടി മന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പീയുഷ് ഗോയലും വീണ്ടും ചർച്ചാ വാഗ്ദാനവുമായി രംഗത്തുവന്നു.
സിംഘുവിൽ വ്യാഴാഴ്ച ചേർന്ന കർഷക നേതാക്കളുടെ യോഗമാണ് െറയിൽതടയൽ സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. കർഷകരും അവരെ പിന്തുണക്കുന്ന ജനങ്ങളും െറയിൽവേ ട്രാക്കുകളിലേക്ക് നീങ്ങും. ഡിസംബർ 14ന് ബി.ജെ.പി നേതാക്കളുടെ വീടുകളും മന്ത്രിമാരുടെ വസതികളും െഘരാവോ ചെയ്യും. ജില്ലാ ആസ്ഥാനങ്ങളിൽ ധർണയും നടത്തും. മനുഷ്യാവകാശ ദിനമായ വ്യാഴാഴ്ച പൗരത്വ സമരത്തിലും ദലിത് ആദിവാസി നീതി മുന്നേറ്റങ്ങളിലും ഇടപെട്ടതിെൻറ പേരിൽ ജയിലിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകർക്ക് കർഷക പ്രക്ഷോഭകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
തടവിലാക്കപ്പെട്ട സാമൂഹിക പ്രവർത്തകരുടെ ചിത്രങ്ങളുയർത്തിപ്പിടിച്ചാണ് ടിക്രി അതിർത്തിയിലെ സമരവേദിയിൽ കർഷകർ ഒത്തുചേർന്നത്. അതേസമയം പഴയ ന്യായീകരണങ്ങൾ ആവർത്തിച്ച ശേഷമാണ് ബുധനാഴ്ച വാർത്തസമ്മേളനം നടത്തി സർക്കാർ കർഷകരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ചത്. നിയമം പിൻവലിക്കില്ലെന്ന നിലപാട് മാറ്റിയിട്ടില്ലെന്ന സൂചന നൽകി ഏത് ഭേദഗതിക്കും ഒരുക്കമാണെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞത്.
തുറന്ന മനസ്സോടെ പുതിയ കാർഷിക നിയമങ്ങളിൽ ഏതു വ്യവസ്ഥയും പുതുതായി കൊണ്ടുവരാൻ സർക്കാർ സന്നദ്ധമാണ്. കർഷകരുടെ എല്ലാ ആശങ്കകളും അകറ്റാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും തോമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.