കാർഷിക ബില്ലുകളിൽ പ്ര​േക്ഷാഭം കനക്കുന്നതിനിടെ പഞ്ചാബിൽ കർഷകൻ ജീവനൊടുക്കി

ഛണ്ഡീഖഡ്​: കാർഷിക ബില്ലുക​ൾക്കെതിരെപ്രക്ഷോഭം കനക്കുന്നതിനിടെ പഞ്ചാബിലെ മുക്​ത്​സറിൽ കർഷകൻ ജീവനൊടുക്കി. മാനസ ജില്ലയിലെ അക്കൻവാലി ഗ്രാമത്തിലെ കർഷകനായ 70കാരൻ പ്രീതം സിങ്ങാണ്​ വിഷം കഴിച്ച്​ മരിച്ചത്​. ആശുപത്രിയിലെത്തിച്ചെങ്കിലു​ം അദ്ദേഹത്തിൻെറ ജീവൻ രക്ഷിക്കാനായില്ല.

ബാദൽ ഗ്രാമത്തിൽ ഭാരതീയ കിസാൻ യൂനിയൻെറ നേതൃത്വത്തിൽ ​ആരംഭിച്ച പ്രക്ഷോഭത്തിൽ സെപ്​റ്റംബർ 15 മുതൽ അദ്ദേഹം പ​ങ്കെടു​ത്തിരുന്നു. പ്രീതം സിങ്ങ്​ ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കാനുള്ള കാരണം അറിയില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

പ്രീതം സിങ്ങിന്​ കടബാധ്യത ഉണ്ടായിരുന്നതായി കർഷക സംഘടനകൾ പറഞ്ഞു. അദ്ദേഹത്തിന്​ നഷ്​ടപരിഹാരം നൽകണമെന്നും ഭാരതീയ കിസാൻ യൂനിയൻ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.