ഉന്നാവോ സദാർ എം.എൽ.എ പങ്കജ് ഗുപ്തയെ മുഖത്തടിക്കുന്നതിന്റെ ദൃശ്യം
Posted On
date_range Updated On
date_range യു.പിയിൽ ബി.ജെ.പി എം.എൽ.എയെ കർഷകൻ പൊതുവേദിയിൽ കയറി തല്ലി; വിഡിയോ വൈറൽ
ലഖ്നൗ: കർഷക പ്രതിഷേധത്തിന്റെ ചൂട് നേരിട്ടറിഞ്ഞ് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ. ഉന്നാവോ സദാർ എം.എൽ.എ പങ്കജ് ഗുപ്തയെയാണ് പൊതുവേദിയിൽ വെച്ച് കർഷകൻ മുഖത്തടിച്ചത്.
ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിഡിയോ കോൺഗ്രസും സമാജ്വാദി പാർട്ടിയുമെല്ലാം പങ്കുവെച്ചു.
വേദിയിലിരിക്കുന്ന എം.എൽ.എയെ വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികനായ ഒരാൾ കൈവീശി തല്ലുന്നതാണ് വിഡിയോയിൽ. ഉടൻ തന്നെ പൊലീസെത്തി ഇയാളെ വേദിയിൽനിന്ന് മാറ്റി.
ഇയാൾ കർഷക നേതാവാണെന്ന് വിഡിയോ ട്വീറ്റ് ചെയ്ത് സമാജ്വാദി പാർട്ടി പറയുന്നു. യോഗി സർക്കാറിന്റെ നിലപാടുകളോടുള്ള ജനത്തിന്റെ പ്രതികരണമാണിതെന്ന് പറഞ്ഞാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.