നാലുപേരടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ

സെക്കന്ദരാബാദ് (തെലങ്കാന): സെക്കന്ദരാബാദിനടുത്ത് ഒസ്മാനിയ പോലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബത്തിലെ നാലംഗ സംഘത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹബ്സിഗുഡയിലെ രവീന്ദ്ര നഗർ കോളനിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ചന്ദ്രശേഖർ റെഡ്ഡി (44), ഭാര്യ കവിത (35), മക്കളായ വിശ്വൻ റെഡ്ഡി (10), ശ്രിത റെഡ്ഡി (15) എന്നിവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രി വീടിനുള്ളിൽ പോലീസ് കണ്ടെത്തി. ദമ്പതികൾ കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വ്യത്യസ്ത മുറികളിൽ തൂങ്ങിമരിക്കുകയായിരുന്നു. ശ്രിത ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും വിശ്വൻ അഞ്ചാം ക്ലാസിലുമായിരുന്നു. ചന്ദ്രശേഖർ റെഡ്ഡിയുടെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകളിലായിരുന്നു ചന്ദ്രശേഖർ റെഡ്ഡിയെന്ന് തെലുങ്കിൽ എഴുതിയ കുറിപ്പിൽ സൂചിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംശയാസ്പദമായ മരണത്തിന് കേസെടുത്ത് മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

ചന്ദ്രശേഖര്‍ റെഡ്ഡി നേരത്തേ ഒരു സ്വകാര്യ കോളജില്‍ ജൂനിയര്‍ ലെക്ചററായി ജോലി ചെയ്തിരുന്നുവെങ്കിലും ആറു മാസമായി തൊഴില്‍രഹിതനായിരുന്നു. ഇത് കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ എൻ. രാജേന്ദർ പറഞ്ഞു.

Tags:    
News Summary - Family of four commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.