വ്യാജ സി.ബി.ഐ ഒാഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയാൾ അറസ്റ്റിൽ

ഹൈദരാബാദ്: വ്യാജ സി.ബി.ഐ ഒാഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയാൾ  26 ലക്ഷം രൂപയുമായി ഹൈദരാബാദ് ഐ.ജി.ഐ വിമാനത്താവളത്തിൽ പിടിയിൽ. എം.നാഗേശ്വര റാവുവിനെയാണ് എയർപോർട്ട് സുരക്ഷാ വിഭാഗം അറസ്റ്റ് ചെ‍യ്തത്. ഇയാളുടെ പക്കൽ നിന്ന് സി.ബി.ഐ ഒാഫീസറുടെ വ്യാജ തിരിച്ചറിയൽ കാർഡും ഒൗദ്യോഗിക കവറുകളും കണ്ടെടുത്തു. പഞ്ചായത്ത് വകുപ്പിലെ ഉദ്യേഗസ്ഥന്‍റെ പക്കൽ നിന്നും വസ്തു സംബന്ധമാ‍യ കേസ് ഒഴിവാക്കി നൽകാമെന്ന പേരിലാണ് ഇയാൾ തുക കൈപ്പറ്റിയെതെന്ന് പൊലീസ് പറഞ്ഞു. പൈസ ആദായ നികുതി വിഭാഗം കണ്ടുകെട്ടി. 

ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന റാവുവിനെ അസുഖം മൂലം ജോലിയിൽ നിന്ന് നേരത്തെ പിരിച്ചു വിട്ടതായിരുന്നു.  വിജയവാഡയിലേക്ക് മാറിയ റാവു പണം സമ്പാദിക്കാൻ സി.ബി.ഐ ഡെപ്യൂട്ടി ചീഫ് ഇൻവെസ്റ്റിഗേഷൻ ഒാഫീസർ എന്ന നിലയിൽ തട്ടിപ്പ് നടത്തി വരികയായിരുന്നു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡി‍യിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.  


 

Tags:    
News Summary - Fake CBI officer arrested with Rs 26 lakh at Hyderabad airport- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.