അഭിഭാഷകരുടെ സാധുത പരിശോധനക്കെതിരായ ഹരജിയിൽ വിധി പറയുന്നത്​ മാറ്റി

ന്യൂഡൽഹി: വ്യാജന്മാരെ പുറന്തള്ളുന്നതി​​െൻറ ഭാഗമായുള്ള അഭിഭാഷകരുടെ സാധുത പരിശോധനക്കെതിരെ സമർപ്പിച്ച ഹരജികളിൽ വിധി പറയുന്നത്​ സുപ്രീംകോടതി 24ലേക്ക്​ മാറ്റി. 2015ലെ സർട്ടിഫിക്കറ്റ്​ ആൻഡ്​ പ്ലേസ്​ ഒാഫ്​ പ്രാക്​ടിസ്​ നിയമ​ പ്രകാരം നടത്തുന്ന അഭിഭാഷകരുടെ സാധുത പരിശോധന ഭരണഘടനവിരുദ്ധവും അഡ്വക്കറ്റ്​ ആക്​ടിന്​ എതിരാണെന്നുമാണ് പരാതികളിൽ പറയുന്നത്​. 

സംസ്​ഥാന ബാർ ​കൗൺസിലുകളുടെ പരിശോധന റിപ്പോർട്ട്​ ലഭിച്ചെന്നും 15 ലക്ഷത്തോളം വരുന്ന അഭിഭാഷകരിൽ ആറു​ ലക്ഷം പേർ ഇതുസംബന്ധിച്ച രേഖ സമർപ്പിച്ചിട്ടുണ്ടെന്നും ജസ്​റ്റിസ്​ ആർ.കെ. അഗർവാൾ അധ്യക്ഷനായ ബെഞ്ചിനെ​ ഇന്ത്യൻ ബാർ കൗൺസിൽ (ബി.സി.​െഎ) അറിയിച്ചു. 

മുൻ സുപ്രീംകോടതി ജഡ്​ജി അനിൽ ആർ. ദവെയുടെ മേൽനോട്ടത്തിൽ ​പരിശോധന സമിതി രൂപവത്​കരിച്ചിട്ടുണ്ടെന്നും കമ്മിറ്റിയുടെ പാനൽ സംസ്​ഥാന ബാർ കൗൺസിലുകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ബി.സി.​െഎ പറഞ്ഞു.

Tags:    
News Summary - Fake Advocate Case: Supreme Court Postponed the Case -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.