ലഖ്നോ: വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് സമാജ് വാദി പാര്‍ട്ടി എം.പി.യായ അവദേശ് പ്രസാദ്. അയോധ്യയിലെ ദലിത് യുവതിയുടെ മരണത്തില്‍ നീതി കിട്ടിയില്ലെങ്കില്‍ താൻ രാജിവെക്കുമെന്ന് ഫൈസാബാദ് എം.പി കൂടിയായ ആവദേശ് പ്രസാദ് കൂട്ടിച്ചേർത്തു.
നമ്മുടെ മകള്‍ക്ക് എങ്ങനെ ഇത് സംഭവിച്ചു, പെണ്‍മക്കളെ സംരക്ഷിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുകയാണ്. താൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിക്ക് മുന്‍പില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടും. നീതി കിട്ടിയില്ലെങ്കില്‍ ലോക്‌സഭയില്‍നിന്ന് രാജിവെക്കുമെന്നും ആവദേശ് പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അയോധ്യയിലെ മില്‍ക്കിപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദലിത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്ച രാത്രി മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബം തെരച്ചിൽ നടത്തുന്നതിനിടെ നഗ്നമായനിലയില്‍ കനാലില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.