എക്സിറ്റ് പോള്‍ ഫലം ഒമ്പതിന് വൈകീട്ട്


ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലം ഈ മാസം ഒമ്പതിന് വൈകീട്ട് 5.30ന് ശേഷമേ പുറത്തുവിടാവൂവെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. നേരത്തേ മാര്‍ച്ച് എട്ടു വരെയായിരുന്നു കമീഷന്‍െറ വിലക്കുണ്ടായിരുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശിലെ അലാപുര്‍, ഉത്തരാഖണ്ഡിലെ കര്‍നപ്രയാഗ് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയിരുന്നു. ഈ രണ്ടു മണ്ഡലങ്ങളിലെയും വോട്ട് ചെയ്യാനുള്ള സമയം അവസാനിച്ച് അരമണിക്കൂര്‍ കഴിഞ്ഞശേഷം മാത്രമേ എക്സിറ്റ് പോള്‍ പുറത്തുവിടാവൂവെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. കമീഷന്‍െറ വിലക്ക് ലംഘിച്ച് എക്സിറ്റ് പോള്‍ പുറത്തുവിട്ടതിന് ഉത്തര്‍പ്രദേശില്‍ ദൈനിക് ജാഗരണ്‍ ഓണ്‍ലൈന്‍ വിഭാഗം എഡിറ്ററെ ആഴ്ചകള്‍ക്കുമുമ്പ് അറസ്റ്റ്ചെയ്തിരുന്നു.

Tags:    
News Summary - Exit polls on March 9, not 8: Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.