ബിൽക്കീസ് ബാനു കേസ് പ്രതികളുടെ മോചനം: ചീഫ് ജസ്റ്റിസിന് കത്തയച്ച് മുൻ ഉന്നത ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ ശിക്ഷ കാലാവധിക്ക് മുമ്പ് മോചിപ്പിച്ചതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മുൻ ഉന്നത ഉദ്യോഗസ്ഥർ.

ഭരണഘടന പദവിയിലിരുന്നവരും ഇതിലുണ്ട്. ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജുങ്, കാബിനറ്റ് മുൻ സെക്രട്ടറി കെ.എം. ചന്ദ്രശേഖർ, മുൻ വിദേശകാര്യ സെക്രട്ടറിമാരായ ശിവശങ്കർ മേനോൻ, സുജാത സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള തുടങ്ങിയ പ്രമുഖരടക്കം 134 പേരാണ് 'കോൺസ്റ്റിറ്റ്യൂഷനൽ കണ്ടക്ട് ഗ്രൂപ്പി'ന് കീഴിൽ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് കത്തയച്ചത്. ഗുരുതര പിഴവെന്നാണ് പ്രതികളുടെ മോചനത്തെ കത്തിൽ വിശേഷിപ്പിച്ചത്. രണ്ട് മാസം കൊണ്ട് തീർപ്പാക്കാൻ നിർദേശിക്കേണ്ട എന്ത് അടിയന്തര സ്വഭാവമാണ് മോചനം ആവശ്യപ്പെട്ടുള്ള ഹരജിക്കുള്ളത്. പൊലീസും ഡോക്ടർമാരും ഉൾപ്പെടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നത് ഈ കേസിനെ അസാധാരണമാക്കുന്നു. ക്രൂരമായ കുറ്റകൃത്യത്തിലെ പ്രതികളുടെ മോചനം രാജ്യദ്രോഹമാണ്.

Tags:    
News Summary - Ex-IAS officers write to CJI on Bilkis Bano case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.