തൃണമൂൽ നേതാവി​െൻറ വീട്ടിൽനിന്ന്​ ഇ.വി.എമ്മും വിവി പാറ്റും കണ്ടെടുത്തു

ഉലു​െബറിയ: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്​ നേതാവി​െൻറ വീട്ടിൽനിന്ന്​ നാല്​ ഇലക്​ട്രോണിക്​ വോട്ടു യന്ത്രങ്ങളും വിവി പാറ്റുകളും പിടിച്ചെടുത്തു. ഇതേത്തുടർന്ന്​ ഒരു തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥനെ സസ്​പെൻഡ്​​ ചെയ്​തതായി മുതിർന്ന ഒാഫിസർ അറിയിച്ചു. ഉലുബെറിയ ഉത്തറിലെ തുൽസിബെരിയ ഗ്രാമത്തിലാണ്​ സംഭവം.

പുലർച്ച തെരഞ്ഞെടുപ്പ്​ കമീഷ​െൻറ സ്​റ്റിക്കർ പതിച്ച വാഹനം ഇയാളുടെ വീടി​െൻറ പുറത്ത്​ കിടക്കുന്നത്​ ശ്രദ്ധയിൽപെട്ട ഗ്രാമീണർ പ്രതിഷേധവുമായെത്തുകയായിരുന്നു. സെക്​ടർ ഏഴിലെ ഓഫിസർ തപൻ സർക്കാറാണ്​ തൃണമൂൽ നേതാവി​െൻറ വീട്ടിലേക്ക്​ ഇ.വി.എമ്മുകളുമായി ​എത്തിയത്​. എന്നാൽ, ഈ നാലു​ മെഷീനുകളും ചൊവ്വാഴ്​ചത്തെ പോളിങ്ങിൽ ഉപയോഗിച്ചതല്ലെന്നും ജില്ല തെരഞ്ഞെടുപ്പ്​ ഓഫിസറോട്​ ഇതി​െൻറ റിപ്പോർട്ട്​ ​തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരം വൈകി ​വോട്ടു​ യന്ത്രങ്ങളുമായി എത്തിയ​േപ്പാൾ ബൂത്തുകൾ പൂട്ടിപ്പോയെന്നും വേറെ സുരക്ഷിതമായ ഇടം കണ്ടെത്താനാവാത്തതിനാൽ രാത്രി ബന്ധുവി​െൻറ വീട്ടിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ്​ തപൻ സർക്കാർ പറയുന്നത്​.

തെരഞ്ഞെടുപ്പ്​ കൃത്രിമത്തിന്​ തൃണമൂൽ ആസൂത്രണം ചെയ്​തതാണ്​ സംഭവമെന്ന്​ ബി.ജെ.പി ആരോപിച്ചു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന്​ സ്ഥലത്ത്​ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു.

Tags:    
News Summary - EVMs and VVPATs Found at Trinamool Congress Leader's House in West Bengal District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.