Posted On
date_range Updated On
date_range വോട്ടുയന്ത്രത്തിൽ കൃത്രിമം; കോൺഗ്രസ് ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി
ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ കൃത്രിമം തെളിയിക്കുന്നതിന് മദർബോർഡ് പരിശോധിക്കാനും അവസരം നൽകണമെന്ന കോൺഗ്രസിെൻറ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ഒാപൺ ഹാക്കത്തോണിന് അവസരം നൽകണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യവും കമീഷൻ അംഗീകരിച്ചില്ല.
കൃത്രിമം തെളിയിക്കാൻ ജൂൺ മൂന്നിന് അവസരം നൽകുമെന്ന് കമീഷൻ അറിയിച്ചിരുന്നുവെങ്കിലും കോൺഗ്രസും ആം ആദ്മി പാർട്ടിയും പെങ്കടുക്കുമെന്ന് അറിയിച്ചിട്ടില്ല. ഇതിനു പകരം വിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ നിരത്തി കഴിഞ്ഞ ദിവസം ഇരു പാർട്ടികളും കത്തയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.