യൂണിഫോമിന് പിന്നിലും ഒരു മനുഷ്യനുണ്ട്; പ്രതിഷേധക്കാർക്ക് തുറന്ന കത്തുമായി ഡൽഹി പൊസീല്
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ പൗരന്മാർക്കായി തുറന്ന കത്തുമായി ഡൽഹി പൊലീസ്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും യൂണിഫോം ധരിച്ചിട്ടുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരും കുടുംബവും ബന്ധുക്കളുമുള്ള മനുഷ്യരാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
നിങ്ങളുടെ ശബ്ദം നിങ്ങളുടെ അവകാശമാണ്, നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ കടമയാണ്. യൂണിഫോമിന് പിന്നിലും ഒരു ഒരു മനുഷ്യനുണ്ട്, അദ്ദേഹത്തിന് കുടുംബവും പ്രിയപ്പെട്ടവരുമുണ്ട്. വ്യത്യാസമുള്ളത് യൂണിഫോമിലാണ്, മനുഷ്യത്വത്തിലല്ല, എന്ന് ഡൽഹി പൊലീസിന്റെ കത്തിൽ പറയുന്നു.
കോക്രോച്ച് ജനതാ പാർട്ടി ഒക്ടോബർ 10ന് ജന്തർ മന്ദറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
അപേക്ഷ സമർപ്പിക്കാൻ വൈകിയതും, മുൻ പ്രകടനങ്ങളിൽ നിയമങ്ങൾ ലംഘിച്ചതും പൊതു സുരക്ഷ, ഗതാഗതം, ക്രമസമാധാനം എന്നിവയെ കുറിച്ചുള്ള ആശങ്കയും പൊലീസ് ചൂണ്ടിക്കാട്ടി. ഒക്ടോബർ 7-നാണ് സി.ജെ.പി കോ-കൺവീനർ സൗരഭ് ദാസിൽ നിന്ന് അപേക്ഷ ലഭിച്ചതെന്ന് ജോയിന്‍റ് കമ്മീഷ്ണർ നൂപൂർ പ്രസാദ് പറഞ്ഞു.
നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ പ്രകാരം ജന്തർ മന്ദറിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ വളരെ വൈകിയാണ് നോട്ടീസ് ലഭിച്ചത്. കൂടാതെ, മുൻകാല പ്രതിഷേധങ്ങളിലെ നിയമലംഘനങ്ങൾ, പൊതുസുരക്ഷ, ക്രമസമാധാനം, ഗതാഗത തടസ്സം എന്നിവയും അനുമതി നിഷേധിക്കുന്നതിന് കാരണമായി പൊലീസ് ചൂണ്ടിക്കാണിച്ചു. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി ഡൽഹി പൊലീസ് പ്രത്യേക നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.