അലഹബാദ്: ഉത്തർപ്രദേശിലെ അലിഗഞ്ചിൽ സ്കൂൾ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 24 കുട്ടികൾ മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജെയ്സ് പബ്ളിക് സ്കൂളിെൻറ ബസാണ് അപകടത്തിൽപ്പെട്ടത്.
കടുത്ത മൂടൽമഞ്ഞ് മൂലം ഉത്തർപ്രദേശിൽ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചുരുന്നു. എന്നാൽ സർക്കാർ ഉത്തരവ് ലംഘിച്ച് സ്കൂൾ പ്രവർത്തിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അടിയന്തരമായി സ്കൂൾ അടക്കാൻ അധികൃതർ നിർദ്ദേശം നൽകി.
സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച സ്കൂളിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ജാവേദ് അഹമദ് പറഞ്ഞു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.