യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ കശ്മീർ സന്ദർശനത്തിൽ നിന്ന് പിന്മാറി

ന്യൂഡൽഹി: ജമ്മു കശ്മീർ സന്ദർശനത്തിനുള്ള വിദേശ പ്രതിനിധി സംഘത്തിൽ നിന്ന് യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ പിന്മാ റിയതായി സൂചന. കേന്ദ്ര സർക്കാറാണ് ജമ്മു കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ വ്യാഴാഴ്ച വിദേശ പ്രതിനിധി സംഘത്തെ അയക്കുന്നത്. കേന്ദ്ര സർക്കാറിന്‍റെ മാർഗനിർദേശപ്രകാരമുള്ള സന്ദർശനത്തിൽ താൽപര്യമില്ലെന്ന് യൂറോപ്പിലെ നയതന്ത്ര പ്രതിനിധികൾ വ്യക്തമാക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ മൂന്നിന് യൂറോപ്യൻ യൂനിയനിൽ നിന്നുള്ള എം.പിമാരുടെ സംഘം കശ്മീർ സന്ദർശിച്ചിരുന്നു. വലതുപക്ഷ ആഭിമുഖ്യമുള്ള ജനപ്രതിനിധികളെ കേന്ദ്രസർക്കാർ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി എത്തിക്കുകയായിരുന്നെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വ്യാഴാഴ്ചത്തെ സന്ദർശനം.

ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെയും യൂറോപ്പിലെയും ജനപ്രതിനിധികളെയാണ് വ്യാഴാഴ്ചത്തെ സന്ദർശനത്തിന് കേന്ദ്രസർക്കാർ ക്ഷണിച്ചിരുന്നത്. ആസ്ട്രേലിയയിൽ നിന്നും ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ആഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കർശന നിയന്ത്രണങ്ങളാണ് കേന്ദ്രം കശ്മീരിൽ ഏർപ്പെടുത്തിയത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കശ്മീരിൽ അരങ്ങേറി. വിമർശനങ്ങളെ മറികടക്കാനും കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയെന്ന് കാണിക്കാനുമായാണ് കേന്ദ്ര സർക്കാർ വിദേശ പ്രതിനിധികളെ കശ്മീർ സന്ദർശനത്തിന് ക്ഷണിക്കുന്നത്.

Tags:    
News Summary - Envoys From EU, Australia To Skip Government's 2-Day Tour Of J&K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.