അഹ്​മദ്​ ​പ​ട്ടേലിനെ നാലാമതും ചോദ്യം ചെയ്​ത്​ എൻഫോഴ്​സ്​മെൻറ്​

ന്യൂഡൽഹി: കള്ളപ്പണം,  ബാങ്ക്​ തട്ടിപ്പ്​ കേസുകളുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ നേതാവ്​ അഹ്​മദ്​ പ​ട്ടേലിനെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ വീണ്ടും ചോദ്യം ചെയ്​തു. രണ്ടാഴ്​ചക്കിടയിൽ നാലാം തവണയാണ്​ അഹ്​മദ്​ പ​ട്ടേൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നേരിടുന്നത്​.


എൻഫോഴ്​സ്​മ​െൻറ്​ ആസ്​ഥാനത്തേക്ക്​ വിളിപ്പിച്ചെങ്കിലും അ​​ങ്ങോട്ടു ചെല്ലാൻ അഹ്​മദ്​ പ​ട്ടേൽ കൂട്ടാക്കിയില്ല. മുതിർന്ന പൗരന്മാർക്ക്​ കോവിഡ്​കാല നിയന്ത്രണങ്ങളുണ്ടെന്ന്​ 70കാരനായ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന്​ മൂന്നംഗ എൻഫോഴ്​സ്​മ​െൻറ്​ സംഘം ​വ്യാഴാഴ്​ച രാവിലെ പ​േട്ടലി​​െൻറ ഡൽഹിയിലെ വസതിയിൽ എത്തി. ജൂൺ 27, 30, ജൂലൈ രണ്ട്​ എന്നീ തീയതികളിലായി 27 മണിക്കൂർ ചോദ്യം ചെയ്​തിരുന്നു.

ഇപ്പോൾ യൂറോപ്പിലുള്ള സന്ദേസര സഹോദരന്മാർ നടത്തിയ ബാങ്ക്​ തട്ടിപ്പ്​, കള്ളപ്പണ ഇടപാടുകൾ എന്നിവയുമായി രാജ്യസഭാംഗം കൂടിയായ അഹ്​മദ്​ പ​ട്ടേലിന്​ ബന്ധമുണ്ടോ എന്ന്​ കണ്ടെത്താനാണ്​ എൻഫോഴ്​സ്​മ​െൻറ്​ ശ്രമിക്കുന്നത്​. ഗുജറാത്ത്​ വഡോദര കേന്ദ്രമായുള്ള സ്​റ്റെർലിങ്​ ബയോടെക്​ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രമോട്ടർമാരായ സന്ദേസര സഹോദരന്മാരുമായി പ​ട്ടേലി​​െൻറ കുടുംബാംഗങ്ങൾക്ക്​ ഇടപാടുണ്ടെന്ന്​ എൻഫോഴ്​സ്​മ​െൻറ്​ കരുതുന്നു.

അഹ്​മദ്​ പ​ട്ടേലി​​െൻറ മകൻ ഫൈസൽ, മകളുടെ ഭർത്താവ്​ ഇർഫാൻ അഹ്​മദ്​ സിദ്ദീഖി എന്നിവരെ കഴിഞ്ഞ വർഷം ഈ കേസിൽ ഏജൻസി ചോദ്യം ചെയ്​തിരുന്നു. സന്ദേസര ഗ്രൂപ്​ ജീവനക്കാരനായ സുനിൽ യാദവി​​െൻറ മൊഴിയുടെ അടിസ്​ഥാനത്തിലായിരുന്നു ഇത്​. ഫൈസൽ പ​ങ്കെടുത്ത ഒരു പാർട്ടിക്കുവേണ്ടി 10 ലക്ഷം രൂപ ചെലവാക്കി, നൈറ്റ്​ ക്ലബിൽ പോകാൻ സൗകര്യം ചെയ്​തു കൊടുത്തു, ഡ്രൈവറുടെ വശം ഒരിക്കൽ അഞ്ചു ലക്ഷം രൂപ കൊടുത്തു എന്നിങ്ങനെയാണ്​ സുനിൽ യാദവി​​െൻറ മൊഴി.

Tags:    
News Summary - enforcement questions ahmed patel-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.