മുംബൈ: കള്ളപ്പണക്കേസിൽ ഗാനരചയിതാവ് ജാവേദ് അക്തർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ മൊഴിനൽകി. സംഗീതജ്ഞർക്കും ഗാനരചയിതാക്കൾക്കും റോയൽറ്റി നൽകുന്ന ഇന്ത്യൻ പെർഫോമിങ് റൈറ്റ് സൊസൈറ്റി, ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് എന്നിവെക്കതിരെയുള്ള കേസിലാണിത്.
ഇന്ത്യൻ പെർഫോമിങ് റൈറ്റ് സൊസൈറ്റി ചെയർമാനായ അദ്ദേഹം കേസിൽ പരാതിക്കാരൻ കൂടിയാണ്. മൊഴി നൽകാൻ പ്രതിനിധിയെ അയക്കാൻ അവസരം നൽകിയിട്ടും ജാവേദ് അക്തർ നേരിട്ട് എത്തുകയായിരുെന്നന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പൊതുപരിപാടികളിൽ സിനിമാഗാനങ്ങളും നൃത്തവും അവതരിപ്പിക്കാൻ ലൈസൻസ് അനുവദിക്കുകയും അതുവഴി ലഭിക്കുന്ന പണം ഗാനരചയിതാക്കൾക്കും സംഗീതജ്ഞർക്കും റോയൽറ്റിയായി നൽകുകയുമാണ് ഇന്ത്യൻ പെർഫോമിങ് റൈറ്റ് സൊസൈറ്റി, ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് എന്നിവയുടെ ദൗത്യം. ഇവർക്കെതിരെ 2015ൽ സാമ്പത്തികതിരിമറിക്ക് പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരം ഇ.ഡി കേസെടുത്തത്.
70.17 കോടി മൂല്യമുള്ള ഇന്ത്യൻ പെർഫോമിങ് റൈറ്റ് സൊസൈറ്റി മ്യൂച്വൽ ഫണ്ടും 13 കോടി വിലവരുന്ന ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡിെൻറ സ്വത്തും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. റോയൽറ്റി ഇനത്തിൽ പണം നൽകാതിരുന്നതിനെതുടർന്നാണ് ജാവേദ് അക്തർ അടക്കമുള്ള എഴുത്തുകാരും സംഗീതജ്ഞരും പരാതിയുമായി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.