നി​ക്ഷേ​പ പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ത​ട്ടി​പ്പ്; ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

മും​ബൈ: നി​ക്ഷേ​പ പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ അ​ഞ്ചു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​യി. മ​നീ​ഷ് ചൗ​ഹാ​ൻ, ഭാ​ര്യ വ​ന്ദ​ന ചൗ​ഹാ​ൻ എ​ന്നി​വ​രെ​യാ​ണ് ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ​നി​ന്നും മും​ബൈ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​രു​ന്നൂ​റി​ല​ധി​കം സ്ത്രീ​ക​ളാ​ണ് ഇ​തു​വ​ഴി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ണം ഇ​ര​ട്ടി​ച്ചു ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് പ​ണം വാ​ങ്ങി​യ​തെ​ന്നും ശേ​ഷം മും​ബൈ മ​ലാ​ഡി​ലെ സ്വ​ത്ത് വ​ക​ക​ൾ വി​റ്റ് ഇ​രു​വ​രും ഗു​ജ​റാ​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Embezzlement of investment plan; Couples in Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.