ന്യൂഡല്‍ഹി: പ്രമുഖ നേതാക്കളടക്കം രാജ്യസഭയില ഏഴ് എം.പിമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെ ആണികൾ ചോർന്നുപോകുന്നതിനൊപ്പം പാർട്ടിയുടെ ദേശീയ പദവി നഷ്മാകുമോ എന്ന ആശങ്കുയും ആം ആദ്മി പാർട്ടി നേതാക്കളെ വലക്കുന്നു.
ഡൽഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിൽ പോൾ ചെയ്ത വോട്ടുകളുടെ കുറഞ്ഞത് ആറ് ശതമാനം നേടുകയും സീറ്റുകൾ നേടുകയും ചെയ്തതിനെത്തുടർന്ന് 2023ലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആപിനെ ദേശീയ പാർട്ടിയായി അംഗീകരിച്ചത്. പിന്നീട്, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി ഒരു സീറ്റ് നേടി.
ഏറ്റവും പ്രായം കുറഞ്ഞ ദേശീയ രാഷ്ട്രീയ പാർട്ടിയായി ഉയർന്നുവന്ന ആപിന് പഞ്ചാബ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ 2027 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമന്നായിരുന്ന പ്രതീക്ഷ. ഇതിനിടെയാണ് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാക്കൾ അടക്കമുള്ള എം.പിമാർ കൂട്ടത്തോടെ കൂറുമാറിയത്.
ത്സതെരഞ്ഞെടുപ്പ് നടക്കാനിരിക്കന്ന സംസ്ഥാനങ്ങളിൽ അണികളെ കൂടെ നിര്‍ത്താൻ മൂർത്തമായ പദ്ധതി തയ്യാറാക്കേണ്ടിവരും പാർട്ടിക്ക്. പഞ്ചാബ് ആണ് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുക. പഞ്ചാബിൽ 117 അംഗ സഭയിൽ 94 എം.എൽ.എമാരുടെ പിന്തുണ ആപ്പിനുണ്ട്. ഡൽഹിയിലെ 70 എം.എൽ.എമാരിൽ 22 ഉം ഗുജറാത്തിലെ 182ൽ അഞ്ചും ഗോവയിൽ 40 ൽ രണ്ട് പേരും ജമ്മു കശ്മീരിൽ 95ൽ ഒഒരു എം.എൽ.എയുമായി ആപിനുള്ളത്.
കൂറുമാറ്റങ്ങൾ പഞ്ചാബിൽ മാറ്റത്തിന് കാരണമായേക്കാമെന്ന് സ്വതന്ത്ര രാജ്യസഭാ എംപി കപിൽ സിബൽ പറഞ്ഞു.
അതേസമയം എം.പിമാര്‍ പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ അനുമതി തേടി. പഞ്ചാബിലെ എ.എ.പി എം.എൽ.എമാർക്കൊപ്പം രാഷ്ട്രപതിയെ കാണാനാണ് നീക്കം. പാര്‍ട്ടി വിട്ട 7 എം.പിമാരെ അയോഗ്യരാക്കണമെന്ന് മുഖ്യമന്ത്രി രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും. അതിനിടെ പഞ്ചാബിൽ നിന്ന് കൂടുതൽ നേതാക്കൾ ബി.ജെപിക്കൊപ്പം ചേരുമെന്നും ആശങ്കയുണ്ട്. നിലവിൽ എം.എൽ.എമാരെ അനുനയിപ്പിക്കാൻ തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. എ.എ.പിയുടെ കാര്യത്തിൽ, ഏഴ് കൂറുമാറിയവരെ അയോഗ്യരാക്കാനുള്ള അപേക്ഷ രാജ്യസഭാ ചെയർമാൻ സ്വീകരിക്കുമെന്നും പക്ഷേ അദ്ദേഹം ബി.ജെ.പിക്ക് അനുകൂലമായി വിധി പറയുമെന്നും സിബൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.