ജാർഖണ്ഡിൽ മൂന്ന് പി.എസ്.സി പരീക്ഷകളും റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജാർഖണ്ഡിൽ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർഥികൾ നടത്തി വരുന്ന പ്രതിഷേധങ്ങൾക്കിടെ മൂന്ന് പി.എസ്.സി പരീക്ഷകൾ സർക്കാർ റദ്ദാക്കിയേക്കുമെന്ന്  റിപ്പോർട്ട്.  പ്രതിഷേധം 16ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സർക്കാറുമായുള്ള ഉദ്യാഗാർഥികളുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് പരീക്ഷ റദ്ദാക്കിയേക്കുമെന്ന തരത്തിൽ വാർത്ത വരുന്നത്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ്റെ (JPSC) 2023, 2025 വർഷങ്ങളിലെയും 14ാമത് പ്രിലിമിനറി പരീക്ഷകളുമാണ് റദ്ദാക്കുക.

മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള സർക്കാറും വിദ്യാർഥി സംഘടനകളും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ചർച്ചകളിൽ സമവായത്തിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഇന്നത്തെ യോഗം നടന്നത്. വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്ലോ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.

പരീക്ഷാ ക്രമക്കേടുകളിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വഴി അന്വേഷിക്കാൻ തയ്യാറാണെന്ന് ഇന്നത്തെ യോഗത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയതായി വൃത്തങ്ങൾ പറഞ്ഞു. ലഖ്നോ ആസ്ഥാനമായുള്ള സ്വകാര്യ പരീക്ഷാ ഏജൻസിയായ ടി.എസ്.ആർ ഡാറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന എല്ലാ പരീക്ഷകളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - reports says All three PSC exams in Jharkhand may be canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.