എസ്.ബി.ഐ കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് എസ്.ബി.ഐ കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. https://www.eci.gov.in/disclosure-of-electoral-bonds എന്ന ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്. അദാനി, റിലയൻസ് കമ്പനികളുടെ പേര് പട്ടികയിലില്ല.

ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ളു​ടെ പൂ​ർ​ണ രൂ​പം:

മാർച്ച് 15ന് വൈകിട്ട് അഞ്ചു മണിക്കുള്ളിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്ന് ഇന്ന് ഔദ്യോഗിക വെബ്സൈറ്റിൽ രണ്ട് ഭാഗങ്ങളായാണ് വിവരങ്ങൾ പ്രസദ്ധീകരിച്ചത്. ബോണ്ട് വാങ്ങിയ കമ്പനികളുടെ വിവരങ്ങളാണ് ഒന്നാം ഭാഗത്തിൽ. തുക, തീയതി എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ പണമാക്കിയ തീയതിയുമുണ്ട്.

ഫെബ്രുവരി 15ന് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​ന​ത്തെ തു​ട​ർ​ന്ന് ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ചൊവ്വാഴ്ച എസ്.ബി.ഐ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് കൈ​മാ​റി. 2019 ഏപ്രിൽ 12നും 2024 ഫെബ്രുവരി 15നും ഇടയിൽ വാങ്ങിയതും പണമാക്കിയതുമായ ബോണ്ടുകളുടെ വിവരങ്ങളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയത്. ഇക്കാലയളവിൽ 22,217 ബോണ്ടുകളാണെന്നും അതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും എസ്.ബി.ഐ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

Tags:    
News Summary - Election Commission makes public electoral bonds data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.