വായന, ക്ഷേത്രദർശനം, രഹസ്യയോഗങ്ങൾ...നേതാക്കൾ വിലക്ക് മറികടന്ന​ വിധം

ലഖ്​നോ: പെരുമാറ്റച്ചട്ടം ലംഘിച്ചതി​​െൻറ പേരിൽ 48 മുതൽ 72 മണിക്കൂർ വരെ പ്രചാരണപരിപാടികളിൽനിന്നും വിലക്ക്​ നേര ിട്ടത്​ ഉത്തർപ്രദേശിലെ പ്രമുഖനേതാക്കൾക്ക്​ ആഘാതമായിരുന്നു.യോഗി ആദിത്യനാഥ്​, ​േമനക ഗാന്ധി, മായാവതി, അഅ്​സം ഖ ാൻ എന്നിവരാണ്​ ചൊവ്വാഴ്​ച മുതൽ വിലക്ക്​ നേരിട്ടത്​. വായനയും ക്ഷേത്രദർശനവും രഹസ്യകൂടിക്കാഴ്​ചകളുമായിരുന്നു നേതാക്കളുടെ വിലക്കുകാല പരിപാടികൾ.

വിദ്വേഷ പരാമർശത്തി​​െൻറ പേരിൽ വിലക്കുനേരിട്ട യോഗി ആദിത്യനാഥ്​, മൂന്നുദിവസവും ക്ഷേത്രദർശനത്തിലായിരുന്നു. ലഖ്​നോ, ​അയോധ്യ, വാരാണസി എന്നിവിടങ്ങളിലെ ഹനുമാൻ ക്ഷേത്രങ്ങളിലാണ്​ യോഗി മൂന്ന്​ ദിവസങ്ങളിലായി ദർശനം നടത്തിയത്​. വീണുകിട്ടിയ ഇടവേളയായാണ്​ വിലക്കി​നെ മേനക ഗാന്ധി കണ്ടതെന്നാണ്​ അവരുടെ അടുപ്പക്കാർ രഹസ്യം പറയുന്നത്​. വായനയിൽ മുഴുകിയാണ് അവർ​ വിലക്ക്​ മറികടന്നതത്രെ.

അതേസമയം, വിലക്കുകാലത്തും തിരക്കിലായിരുന്നു ബഹുജൻ സമാജ്​വാദി പാർട്ടിയുടെ അമരക്കാരി മായാവതി. ​പാർട്ടി നേതാക്കളെ ത​​െൻറ വീട്ടിൽ വിളിച്ചുവരുത്തി തെരഞ്ഞെടുപ്പ്​ സാഹചര്യങ്ങൾ വിലയിരുത്തി. ആവശ്യമായ നിർദേശങ്ങൾ നൽകി.വിലക്കുനേരിട്ട സമാജ്​വാദി പാർട്ടി നേതാവ്​ അഅ്​സം ഖാൻ കനത്ത ജാഗ്രതയിലായിരുന്നു. വിലക്ക്​ കാലത്ത്​ അദ്ദേഹം മാധ്യമങ്ങളെയും അനുയായികളെയും അഭിമുഖീകരിച്ചതേയില്ല.

Tags:    
News Summary - election commission ban- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.