നാമനിര്‍ദേശ പത്രികയില്‍ വരുമാന സ്രോതസ്സ് നിര്‍ബന്ധമാക്കണം –കമീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ സ്വന്തം വരുമാനവും ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും വരുമാനസ്രോതസ്സും വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സുതാര്യത കൊണ്ടുവരാനാണിത്.
സ്ഥാനാര്‍ഥിക്കോ കുടുംബാംഗങ്ങള്‍ക്കോ സര്‍ക്കാറുമായോ ഏതെങ്കിലും പൊതുമേഖല കമ്പനിയുമായോ വ്യാപാരക്കരാറുള്ള സ്ഥാപനത്തില്‍ പങ്കാളിത്തമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിത്വത്തിന് അയോഗ്യത കല്‍പിക്കുന്ന രീതിയില്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും വരുമാന സ്രോതസ്സ് വോട്ടര്‍മാര്‍ അറിയേണ്ടത് ജനാധിപത്യസമൂഹത്തില്‍ അനിവാര്യമാണെന്നും കമീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. നിലവിലെ നിയമമനുസരിച്ച് സ്ഥാനാര്‍ഥി തന്‍െറയും ജീവിതപങ്കാളിയുടെയും മൂന്ന് ആശ്രിതരുടെയും ആസ്തികളും ബാധ്യതകളും നാമനിര്‍ദേശപത്രികയില്‍ വെളിപ്പെടുത്തണം. എന്നാല്‍, സ്വത്തിന്‍െറ സ്രോതസ്സ് സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കേണ്ടതില്ല.
വ്യാജ സത്യവാങ്മൂലം സമര്‍പ്പിക്കുന്നവര്‍ക്കുള്ള ജയില്‍ശിക്ഷ ആറു മാസത്തില്‍നിന്ന് രണ്ടു വര്‍ഷമായി വര്‍ധിപ്പിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും വരുമാനസ്രോതസ്സ് വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ലോക് പ്രാഹ്രി എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയത്തെുടര്‍ന്നാണ് നടപടി.

 

Tags:    
News Summary - election and income

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.