ചിദംബരത്തി​െൻറ മുൻ പേഴ്​സണൽ സെക്രട്ടറിയെ എൻഫോഴ്​സ്​മെൻറ്​ ചോദ്യം​ ചെയ്യും

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കേസുമായി ബന്ധപ്പെട്ട്​ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തി​​െൻറ മുൻ പേഴ്​സണൽ സെ ക്രട്ടറി കെ.വി.കെ പെരുമാൾ ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്ന്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി). ബുധനാഴ്​ ച ചോദ്യം ചെയ്യലിന്​ എത്തണമെന്നാണ്​ അറിയിച്ചത്​.

കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങൾ, വിസകളുടെയും പാസ്​പോർട്ടി​േൻറയും പകർപ്പുകൾ, 2004 മുതൽ യാത്ര ചെയ്​ത രാജ്യങ്ങൾ സംബന്ധിച്ച വിവരങ്ങളും മറ്റ്​ 40 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അന്വേഷണ ഏജൻസി തേടിയിടുണ്ട്​. കഴിഞ്ഞ രണ്ട്​ തവണയും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ വിളിപ്പിച്ചപ്പോൾ പല ചോദ്യങ്ങളിൽ നിന്നും പെരുമാൾ ഒഴിഞ്ഞു മാറിയിരുന്നു.

ഐ.എൻ.എക്​സ്​ മീഡിയ അഴിമതി കേസിൽ​ പി.ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണ്​. എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ രജിസ്​റ്റർ ചെയ്​ത കേസിലും സി.ബി.ഐ രജിസ്​റ്റർ ചെയ്​ത കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്​.

ആഗസ്​റ്റ്​ 21നാണ്​ പി. ചിദംബരത്തെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും കോടതി​ സി.ബി.ഐ കസ്​റ്റഡിയിൽ വിടുകയുമായിരുന്നു. കഴിഞ്ഞ ആഴ്​ച സി.ബി.ഐ കോടതി ചിദംബരത്തെ ഈ മാസം 19വരെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടിരിക്കുകയാണ്​.

Tags:    
News Summary - ed summons former personal secretary of p chidambaram -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.