ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായ ഭീകരവാദ സംഘടന ഫലാ ഇ ഇൻസാനിയത് ഫൗണ്ടേഷനെതിരെ (എഫ്.െഎ.എഫ്) എൻഫോഴ്സ്മ െൻറ് ഡയറക്ടറേറ്റ് കേസെടുത്തു. ഹവാല ഇടപാടിനെ തുടർന്നാണ് നടപടി. കള്ള പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടന്ന അന്വേഷണത്തിനൊടുവിലാണ് കേസെടുത്തത്.
ദേശീയ അന്വേഷണ ഏജൻസിയും എഫ്.െഎ.എഫിനെതിരെ കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിലൊരാൾ ദുബൈ ആസ്ഥാനമായ പാകിസ്താൻ സ്വദേശിയാണ്.
1.56 കോടി ഇന്ത്യൻ രൂപയും 43000രൂപയുടെ നേപ്പാളി കറൻസിയും 14 മൊബൈൽ ഫോണുകൾ, അഞ്ച് പെൻ ഡ്രൈവുകൾ എന്നിവയും മറ്റ് രേഖകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാണ് ഇൗ പണം ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.