വളർച്ച 7.5 ശതമാനമെന്ന്​ സാമ്പത്തിക സർവേ റിപ്പോർട്ട്​

ന്യൂഡൽഹി: രാജ്യത്തെ അടുത്ത വർഷത്തെ സാമ്പത്തിക വളർച്ച 6.75 ശതമാനം മുതൽ 7.5 ശതമാനം വരെയായിരിക്കുമെന്ന്​ സാമ്പത്തിക സർവേ റിപ്പോർട്ട്​ ​. കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാനും സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നുണ്ട്​. 

രാജ്യത്ത്​ തൊഴിൽ നഷ്​ടമുണ്ടാകില്ല. അഴിമതി കുറയും. കാർഷിക മേഖലയിൽ വിലത്തകർച്ചയുണ്ടാവും. ബാങ്ക്​ പലിശ നിരക്കുകൾ കുറയും, റിയൽ എസ്​റ്റേറ്റ്​ മേഖലയിലും വിലയിടിയും എന്നിവയെല്ലാമാണ്​ സാമ്പത്തിക സർവേ റിപ്പോർട്ടിലെ മറ്റ്​ പ്രധാന പരാമർശങ്ങൾ.

ദാരിദ്ര്യ രേഖക്ക്​ താഴെയുള്ളവരുടെ എണ്ണം അര ശതമാനം കുറക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. നോട്ട്​ പിൻവലിക്കൽ മുലം  സമ്പദ്​വ്യവസ്​ഥയിൽ താൽകാലികമായി പ്രശ്​നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ദീർഘകാലത്തിൽ ഇത്​ ഗുണകരമാവുമെന്നും സർവേ പറയുന്നു. സർക്കാറി​​െൻറ എല്ലാവിധ ധനസഹായങ്ങളും ബാങ്ക്​ വഴി നൽകാനും നിർദ്ദേശമുണ്ട്​. നോട്ട്​ പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പ്രശ്​നങ്ങൾ എപ്രിൽ മാസത്തിൽ പരിഹരിക്കാൻ കഴിയുമെന്നും സാമ്പത്തിക സർവേ പ്രത്യാശ പ്രകടിപ്പിച്ചു

Tags:    
News Summary - Economic Survey pegs GDP growth at 7.1%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.